Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appeal Today

ഉ​ന്നാ​വ് കേ​സ്; ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ടി​മ​റി​ച്ചെ​ന്ന് അ​തി​ജീ​വി​ത, അ​പ്പീ​ൽ ഇ​ന്ന് സു​പ്രീം​കോ​ട​തിയിൽ, സ​മ​ര​ത്തി​നി​ടെ അ​തി​ജീ​വി​ത​യും അ​മ്മ​യും കു​ഴ​ഞ്ഞു​വീ​ണു

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വ് ബ​ലാ​ത്സം​ഗ കേ​സി​ൽ ബി​ജെ​പി നേ​താ​വ് കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​ന് അ​നൂ​കൂ​ല തീ​രു​മാ​ന​ത്തി​നാ​യി ഒ​ത്തു​ക​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത സി​ബി​ഐ​ക്ക് പ​രാ​തി ന​ൽ​കി. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ശി​ക്ഷ ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ച​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ടി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് അ​തി​ജീ​വി​ത നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ​ക്ക് നി​ല​വി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ആ​റ് പേ​ജു​ള്ള പ​രാ​തി​യാ​ണ് അ​തി​ജീ​വി​ത സി​ബി​ഐ​ക്ക് ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ൾ അ​ട്ടി​മ​റി​ക്ക് ശ്ര​മി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ലും കോ​ട​തി ന​ട​പ​ടി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​പ്പൂ​ർ​വ്വം വീ​ഴ്ച്ച വ​രു​ത്തി​യെ​ന്ന് അ​തി​ജീ​വി​ത ആ​രോ​പി​ക്കു​ന്നു. ഹൈ​ക്കോ​ട​തി​യെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ക്കു​ന്ന​തി​ൽ സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ർ പ​രാ​ജ​യ​പ്പെ​ട്ടു. സെ​ൻ​ഗാ​റി​നെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ൽ നി​ല​പാ​ട് എ​ടു​ത്തു​വെ​ന്നും അ​തി​ജീ​വി​ത പ​റ​യു​ന്നു.

ഇ​തി​നി​ടെ കേ​സി​ൽ സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി ന​ട​പ​ടി​യി​ൽ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ അ​തി​ജീ​വി​ത​യും അ​മ്മ​യും കു​ഴ​ഞ്ഞു​വീ​ണു. ഇ​രു​വ​രെ​യും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വി​വി​ധ വി​ദ്യാ​ർ​ഥി വ​നി​ത സം​ഘ​ട​ന​ക​ളും എ​ത്തി.

Latest News

Corehub Up